ഓമലേ അനുരാഗിലേ
ഓമലേ അനുരാഗിലേ
മാമല തോറും താഴ്വര തോറും
ചാരിടും ചാരുതേ
അണയുകെൻ (ഓമലേ...)
കാടു നീളെ പൂ വിരിക്കും നിൻ ലജ്ജയിൽ
കരളിൽ വിരിയും മഴവില്ലണികൾ കാണ്മൂ ഞാൻ
ഏകാന്തമാം വനവീഥിയിൽ
മാൻ പേട പോൽ നീ നിൽക്കവേ
ഒരു സ്വപ്നമെന്റെ ജീവനിൽ
വർണ്ണ കലികകൾ വാരിയണിയവേ (ഓമലേ..)
നിന്റെ ചുണ്ടിൻ പൂവിലൂറും തേൻ തുള്ളികൾ
ഹൃദയ തളിരിലെനിക്കു പകർന്നു നീതരൂ
രാഗാർദ്രമാം ഋതുഭംഗിയിൽ
നിൻ കണ്ണുകൾ കതിർ പെയ്യവേ
ഒരു മോഹമെന്നിൽ ആദ്യമായ്
രാഗമധുരിമയേകി വിടരവേ (ഓമലേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Omale Anuragile
Additional Info
ഗാനശാഖ: