മല്ലിപ്പൂ മണമുള്ള

 

 

മല്ലിപ്പൂ മണമുള്ള തെന്നലെ വാ
മാനം മൂടും മഞ്ഞിൻ മലയിൽ (മല്ലിപ്പൂ..)

അരുവിയിൽ നീരാടി ഓ
അമ്പുമായ് കരേറി ആ..
പൂവള്ളിക്കുടിലുകളിൽ
പൂ തൊട്ടു വെളയാടി (അരുവിയിൽ..)
കള കളം പെയ്തു വാ കന്നിപ്പെൺ പനിമലരേ (മല്ലിപ്പൂ...)

ഇളമ തൻ കനവോടേ ഓ..
തളിരിടും വനമാകെ ആ..
തേനുള്ള മലർ വെതറി
മാനുള്ള മണിമേട്ടിൽ (ഇളമ...)
കുളിരുമായ് കൂടെ വാ
തരുമുത്തു പനിമഴയിൽ (മല്ലിപ്പൂ..)


 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mallippoo Manamulla

Additional Info

അനുബന്ധവർത്തമാനം