സൗഭാഗ്യം വാതിൽ തുറക്കും
പെണ്ണാളെ മാൻ കണ്ണാളെ
വന്നാട്ടെ ഒന്നു നിന്നാട്ടേ
വന്നാട്ടെ നിന്നാട്ടേ
പുതിയൊരു കഥ കേട്ടാട്ടേ
സൗഭാഗ്യം വാതിൽ തുറക്കും
സന്താപം പമ്പ കടക്കും (2)
തെറ്റാതെ ഭാവി ചൊല്ലും പക്ഷിശാസ്ത്രം
ഇതു തെങ്കാശിക്കുറവന്റെ ഭാഗ്യസൂത്രം (2)
വില തുച്ഛം ഗൂണം മെച്ചം തുക റൊക്കം വാ പക്കം (സൗഭാഗ്യം...)
പണ്ടു പണ്ടൊരു മൈക്കണ്ണിയാൾ
രണ്ടു കാലിലും മന്തുള്ളവൾ (2)
ആരാരും കേൾക്കാതെ ചോദിച്ചല്ലോ
ഈ ജന്മം മാംഗല്യമുണ്ടാകുമോ (2)
ഞാൻ ചൊല്ലീ ഒരു കൊല്ലം തീരും മുൻപേ
പെണ്ണെ നിൻ കഴുത്തേലു താലി വീഴും
ഒരു മാസം തീർന്നില്ല പെണ്ണിന്നതിൻ മുന്നേ
കമലപ്പൂ പോലുള്ളൊരുണ്ണി പിറന്നേ
വരൂ തത്തേ മണിമുത്തേ നന വിത്തേ സുഖ സത്തേ (സൗഭാഗ്യം...)
അല്ലിപ്പൂവൊത്തൊരാരോമലാൾ
വായിൽ വാളൊത്ത നാവുള്ളവൾ (2)
ആരാരും കേൾക്കാതെ ചോദിച്ചല്ലോ
എൻ കൂടെ വാഴാത്തതെൻ കാന്തൻ (2)
ഞാൻ ചൊല്ലി നിൻ കാന്തൻ വീടണയും നേരം
വായ് നിറയെ അവിലുമായ് നിൽക്കണം നീ
മണിമാരൻ വന്നപ്പോൾ
പെൺ നാവിൻ കലി തീർന്നു
കാർവേണിക്കുണ്ടായി പുത്രഭാഗ്യം
വരൂ തത്തേ മണിമുത്തേ നന വിത്തേ സുഖ സത്തേ (സൗഭാഗ്യം...)