കണ്ടു ഞാൻ കണ്ണനെ

 

 

കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ
ഗുരുവായൂരമ്പലനടയിൽ (2)
രാ‍ജീവലോചനൻ എന്റെ കണ്ണൻ
അമ്പാടിപ്പൂനിലാവെന്റെ കണ്ണൻ
മണിമുരളികയൂതി എന്റെ മുന്നിൽ വന്നു നീ
പുൽകി നിന്നു നീ (കണ്ടു ഞാൻ..)

മദന മനോഹര വിഗ്രഹനായി
സ്വരവിവശൻ കണ്ണൻ
മരുവീടുന്നു തവ ഹൃദയേശൻ
മരതകമണിവർണ്ണൻ

പീലി ചൂടിയോ വനമാല ചാർത്തിയോ
ഗോപനന്ദനൻ മായ കാട്ടി നിന്നുവോ
കൃഷ്ണഗാഥയായ്  ഇന്നെന്റെ മാനസം
നിന്റെ പാദരേണു ചൂടി ധന്യയായ് ഞാൻ
യമുനാതടത്തിലും വൃന്ദാവനത്തിലും
രസ രാസലാസ്യമാടി വന്ന രാധയല്ലേ ഞാൻ
പ്രിയ രാധയല്ലേ ഞാൻ  (കണ്ടു ഞാൻ..)