പിണങ്ങുന്നുവോ നീ
Music:
Lyricist:
Singer:
Raaga:
Film/album:
പിണങ്ങുന്നുവോ നീ വയല്‍കുരുവീ
പരിഭവമോ നിന്‍ മിഴിപ്പൂക്കളില്‍
കിളിയേ പോരൂ ഈ കൂട്ടില്‍ പുന്നാരം
പറയാം ഉണരാന്‍ കൊതിയായ്
പിണങ്ങുന്നുവോ നീ വയല്‍കുരുവീ
പരിഭവമോ നിന്‍ മിഴിപ്പൂക്കളില്‍
മനസ്സിന്റെ ഓമനവാതിലും ചാരി
നെഞ്ചിലെ പൈങ്കിളി പാടും (2)
ഓർമ്മകള്‍ വെറുതേ എഴുതും കവിതകള്‍
നൊന്തു നനഞ്ഞ വിഷാദ സ്വരങ്ങള്‍
പിണങ്ങുന്നുവോ നീ വയല്‍കുരുവീ
പരിഭവമോ നിന്‍ മിഴിപ്പൂക്കളില്‍
പൂക്കാലമായിടും പൂവനമാകെ
പുളകങ്ങള്‍ ചൂടിടും താനേ (2)
കളിചിരിയുണരും കഥകളിനിയും
ആയിരം ആശകള്‍ ആരഭി പാടും
പിണങ്ങുന്നുവോ നീ വയല്‍കുരുവീ
പരിഭവമോ നിന്‍ മിഴിപ്പൂക്കളില്‍
കിളിയേ പോരൂ ഈ കൂട്ടില്‍ പുന്നാരം
പറയാം ഉണരാന്‍ കൊതിയായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pinangunnuvo nee
Additional Info
ഗാനശാഖ: