കിന്നാരം തരിവളയുടെ ചിരിയായി

തന്താനേ തന തന്താനേ
കിന്നാരം തരിവളയുടെ ചിരിയായി
പുന്നാരം ചെറുകിളിയുടെ മൊഴിയായി
കണ്ണാടിച്ചില്ലായൊരോളം
കണ്ണാകും കായലിന്നോരം
കിന്നാരം തരിവളയുടെ ചിരിയായി
പുന്നാരം ചെറുകിളിയുടെ മൊഴിയായി

മലയുടെ മേലേ മതിലക കോവിൽ
വലം ചുറ്റിയൊഴുകും പുഴ പോലേ
മധുരക്കിനാവേ മനസ്സാം കോവിൽ
നട ചുറ്റിയൊഴുകൂ ചിരകാലം
കിക്കിളി കൊള്ളുമൊരുൾപുളകത്തിലെ-
ആവേശങ്ങൾ
അത്തിലുമിത്തിലുംഅത്തിരുമുന്നിലെ
ആഘോഷങ്ങൾ
കിന്നാരം തരിവളയുടെ ചിരിയായി
പുന്നാരം ചെറുകിളിയുടെ മൊഴിയായി

അവനൊരു പകലും അവളൊരു രാവും
തുടിക്കുന്ന സന്ധ്യാ ഹൃദയങ്ങൾ
മിഴിയൊടു മിഴികൾ ഇടയുമ്പോളും
മദം കൊണ്ടു പൊതിയും നിമിഷങ്ങൾ
അക്കരെനിന്നുമൊരിക്കിളിയൂട്ടിനു കാറ്റേ നീ വാ
ചക്കരമാമ്പഴമൊത്തൊരു പൂങ്കവിൾ മുത്തം നീ താ

കിന്നാരം തരിവളയുടെ ചിരിയായി
പുന്നാരം ചെറുകിളിയുടെ മൊഴിയായി
കണ്ണാടിച്ചില്ലായൊരോളം
കണ്ണാകും കായലിന്നോരം
കിന്നാരം തരിവളയുടെ ചിരിയായി
പുന്നാരം ചെറുകിളിയുടെ മൊഴിയായി
തന്താനേ തന തന്താനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kinnaram tharivalayude