തൂമഞ്ഞിൻ തുള്ളി തൂവൽ തേടും

ഉം ഉം ഉം..
തൂമഞ്ഞിന്‍ തുള്ളി തൂവല്‍ തേടും മിന്നാമിന്നി
നിന്നെയൊന്നു നുള്ളാന്‍ തെന്നലായെന്നുള്ളില്‍
സങ്കല്പങ്ങള്‍ വീണ്ടും വീണ്ടും വന്നു   (തൂമഞ്ഞിൻ...‍)

കുളിരലയില്‍ കുറുനിരകള്‍ കുണുകുണുങ്ങി
ചൊടിയിണയില്‍ ചിരിമണികള്‍ കിലുകിലുങ്ങി (2)

കാക്കപ്പുള്ളി ചൂടും  ചെങ്കദളി പൊന്‍‌കവിളില്‍ തങ്കമയിലാടും
തിങ്കള്‍ബിംബം പോലും നിന്റെ മുന്നില്‍ തോല്‍ക്കും
മാന്‍‌മിഴിയിലേതോ തേന്‍‌ കിനാവു പൂക്കും (2)
നിന്‍ മുന്നില്‍ മണ്ണും വിണ്ണും എന്നും മായാലോകം (തൂമഞ്ഞിൻ...‍)

നേര്‍മയുള്ള തെന്നല്‍ താഴ്വരയില്‍ താരുടലില്‍ താളമിടും നേരം
നീലവര്‍ണ്ണ ചായല്‍ ഓളം തല്ലും കായല്‍
മന്ദഹാസപ്പൂക്കള്‍ എന്റെ നെഞ്ചിലെയ്യാന്‍ (2)
ചന്ദനം പെയ്യും രാവിന്‍ മഞ്ചല്‍ത്തേരില്‍ നീ വാ (തൂമഞ്ഞിൻ...‍)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9.5
Average: 9.5 (2 votes)
Thoomanjin thulli thooval thedum

Additional Info

അനുബന്ധവർത്തമാനം