പുടവ ഞൊറിയും പുഴ തൻ
ആനന്തനം തനം തനംതം (4)
തന്തനംനം തന്തനനം..
പുടവ ഞൊറിയും പുഴ തൻ തീരം
പുളകമണിയും മല തൻ ഓരം
നാണം മൂടി മോഹം ചൂടി നിൽക്കും പെണ്ണെ
എൻ അകതളിരിൽ പകരുക നിൻ അഴകുകൾ
ലലല ലലല ലല ല (പുടവ..)
തൂ മഞ്ഞിൻ പൂ വീഴും ഗിരിയിലെ
പൂന്തെന്നൽ തേരോട്ടും വനികയിൽ
ഞാൻ തീർക്കും കൂട്ടിൽ
നീ വന്നെൻ കൂട്ടിനായ് (2)
എന്നുടലിൽ നീ തൂകും കതിരുകൾ (2)
എന്നുയിരിൽ നീ പെയ്യും കുളിരുകൾ (2) [പുടവ...]
സിന്ദൂരം ചാലിക്കും മുകിലുകൾ
താലങ്ങൾ ഏന്തും പൊൻ മലരുകൾ
ആത്മാവിൻ മാല്യം
നാം തമ്മിൽ ചാർത്തവേ (2)
എൻ തനുവിൽ ഓടും നിൻ വിരലുകൾ
എൻ കരളിൽ ഓലും തേൻ കനികകൾ (2) [പുടവ..]
--------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pudava njoriyum puzha than
Additional Info
ഗാനശാഖ: