ഹരിനീലവനച്ഛായയിൽ

 

ഹരിനീലവനച്ഛായയിൽ
ഹരിണങ്ങൾ മേഞ്ഞു നടന്നു
കദളിത്തേൻ കനിയും
കറുകപ്പുൽത്തളിരും
കാണിക്കായായ് വെച്ചൂ
ഒരു കുയിൽ പാടി വിളിച്ചു (ഹരിനീല...)
കൂഹു കൂഹു

പാടും കുയിലിൻ കൂടപ്പിറപ്പുകൾ
കാടിന്റെ കണ്മണികൾ നൃത്തമാടി (2)
തുള്ളിതുള്ളിച്ചോടുകൾ വച്ചൂ
ഇല്ലിക്കാടിനും കൺ കുളിർത്തൂ
കാടു തളിർത്തൂ പൂത്തു
കാടു തളിർത്തൂ പൂത്തു (ഹരിനീല...)

മണ്ണിൻ മനസ്സിൻ താഴ്വരയിൽ
മലർവാകത്തോപ്പുകൾ പൂത്തിറങ്ങി (2)
ചൊല്ലിചൊല്ലിച്ചോടുകൾ വെച്ചു
ചെല്ലക്കാറ്റും ചിലമ്പണിഞ്ഞൂ
കാടുകൾ വീണ്ടും തളിർത്തൂ
കാടുകൾ വീണ്ടും തളിർത്തൂ (ഹരിനീല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Harineelavanachayayil

Additional Info

അനുബന്ധവർത്തമാനം