ചിരപുരാതനനാവികാ

 

ചിരപുരാതന നാവികാ എന്തിനീ
കര തൻ കന്യാവിശുദ്ധി കെടുത്തി നീ
പ്രകൃതി തൻ മണിത്തൊട്ടിലിതെങ്ങനെ
നഗരഭീകര സർപ്പസൗന്ദര്യമായ് (ചിരപുരാതന....)

നുകരുവാനായടുക്കുമ്പൊളൊക്കെയും
അകലും കാനൽ ജലത്തിൽ തിളക്കമായ്
സുഖമെവിടെയെന്നാരായും ആയിരം
മുറവിളികൾ ആസുരതാളമായ്
പ്രകൃതി തൻ മണിത്തൊട്ടിലിതെങ്ങനെ
നഗരഭീകര സർപ്പസൗന്ദര്യമായ് (ചിരപുരാതന....)

കപടകേളികളാടുമരങ്ങിലെ
കളിവിളക്കിൽ മഴപ്പാറ്റയായ് വീണു
കരിയും നിസ്സഹായത്വമായ് ദൈന്യമായ്
അറിയാമോഹത്തിൻ ആത്മദുരന്തമായ്
പ്രകൃതി തൻ മണിത്തൊട്ടിലിതെങ്ങനെ
നഗരഭീകര സർപ്പസൗന്ദര്യമായ് (ചിരപുരാതന....)

ഗഗനസീമയെപ്പുൽകുന്ന മേട പോൽ
ഉയരുമന്ധ മനസ്സിന്റെ മോഹമായ്
ഒടുവിലേതോ കുബേരന്റെ തീന്മേശ
മുകളിലെത്തും കുഞ്ഞാടിൻ ദുരന്തമായ്
പ്രകൃതി തൻ മണിത്തൊട്ടിലിതെങ്ങനെ
നഗരഭീകര സർപ്പസൗന്ദര്യമായ് (ചിരപുരാതന....)

----------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chirapurathana Naavikaa

Additional Info

അനുബന്ധവർത്തമാനം