നീരദജലനയനേ

നീരദജലനയനേ ദേവീ
നീഹാര ശൈല തനയേ

വർഷവും വസന്തവും
ഗ്രീഷ്മവും ശിശിരവും
വന്നു പോകുന്നതറിയാതെ
സ്നേഹതപസ്വിനീ നീ നില്പൂ ശിവ
പ്രേമത്തിൻ ജ്വാലയിൽ  നീ ദഹിപ്പൂ
(നീരദ...)

ആതപജ്വാലയും പൂനിലാവായ് നിൻ
പാദപ്രണാമം ചെയ്‌വൂ
സ്നേഹവും സത്യവും സൗന്ദര്യവും
പരമേശ പ്രണയിനീ നീയല്ലോ
(നീരദ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeradajalanayane