മംഗല്യയാമം
മംഗല്യയാമം തിരുമംഗല്യയാമം
മലര്‍ വര്‍ണ്ണങ്ങള്‍ മന്ത്രകോടി നീര്‍ത്തുമ്പോള്‍
ഭൂമി ചാര്‍ത്തുമ്പോള്‍
ദേവ ദൂതര്‍ പാടിയോ
മംഗല്യയാമം തിരുമംഗല്യയാമം
ആദമിന്‍ കിനാവുകള്‍ തളിര്‍ത്തുവോ
ഏതു ഗന്ധര്‍വ വീണതന്‍
നാദ ലാവണ്യമാണു നീ
എതോരാരണ്യകം ചൂടും സൗഗന്ധികം
ഏതൊരുള്‍ പൂവിലെ തേന്‍കണം
ഏതു കണ്ണില്‍ അഞ്ജനം
മംഗല്യയാമം തിരുമംഗല്യയാമം
ഏദനില്‍ ഒലിവുകള്‍ തളിര്‍ത്തുവോ
ദേവദാരു പൂത്തുവോ
പാരിജാതം പൂ തൂകിയോ
കേവലാനന്ദമായ് കേളിയാടുന്നു നീ
ആദിയില്‍ പാടിയോരീരടി
പ്രാണനില്‍ തുടിച്ചുവോ
മംഗല്യയാമം തിരുമംഗല്യയാമം
മലര്‍ വര്‍ണ്ണങ്ങള്‍ മന്ത്രകോടി നീര്‍ത്തുമ്പോള്‍
ഭൂമി ചാര്‍ത്തുമ്പോള്‍
ദേവ ദൂതര്‍ പാടിയോ
--------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Mangalya yaamam
Additional Info
Year:
1988
ഗാനശാഖ: