കൂകാത്ത പൂങ്കുയിലേ

ഓഹോഹോ....ഓഹോഹോ.....
കൂകാത്ത പൂങ്കുയിലേ 
മാനസവേണുവില്‍ പാടാത്ത പാട്ടുമായ്
തേടുന്നതാരെയോ നീ
(കൂകാത്ത... )

കരിവെള്ളൂര്‍ കാടുപൂത്തു പീലിനീര്‍ത്തുമ്പോള്‍
പവിഴപ്പൊന്‍ കുന്നുമെയ്യില്‍ പച്ച കുത്തുമ്പോള്‍
കിളിതുള്ളും കാവിലെന്നെ കാക്കുമോ
കിളിതുള്ളും കാവിലെന്നെ കാക്കുമോ

വയനാടന്‍ തത്തകള്‍ മൈലാഞ്ചിക്കൊക്കുമായ്
പാട്ടുപാടും നാട്ടിലേക്കു പോരുമോ
പാട്ടുപാടും നാട്ടിലേക്കു പോരുമോ
കൂകാത്ത പൂങ്കുയിലേ 

കരിമുകില്‍ കുന്നിലന്നു മാരിവില്ലുകള്‍
മാലാഖമാര്‍ ചമച്ച കൊച്ചുവില്ലുകള്‍
കൊടുവേലി പൂത്തപോലെ നിന്നിടും

കരളിന്റെ മോഹമാം മലരണിക്കൊമ്പില്‍ ഞാന്‍
കൊച്ചുകൂടുവെച്ചു നിന്നെക്കാത്തിടും
കൊച്ചുകൂടുവെച്ചു നിന്നെക്കാത്തിടും

കൂകാത്ത പൂങ്കുയിലേ 
മാനസവേണുവില്‍ പാടാത്ത പാട്ടുമായ്
തേടുന്നതാരെയോ നീ
കൂകാത്ത പൂങ്കുയിലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kookaatha poonkuyile