ജീവിതത്തിലെ നാടകമോ
ജീവിതത്തിലെ നാടകമോ
നാടകത്തിലെ ജീവിതമോ
ഏതോ സത്യം - എല്ലാം വ്യര്‍ത്ഥം
ഏതോ സത്യം എല്ലാം വ്യര്‍ത്ഥം
എന്തിനാണീ മൂടുപടം - മൂടുപടം - മൂടുപടം
ജീവിതത്തിലെ നാടകമോ...
വിധിയാണിവിടെ കളിയാശാന്‍
നടനാം നീയൊരു കരു മാത്രം
കളി നടക്കുമ്പോള്‍ കല്പന പോലെ
കരയണം ചിരിക്കണം അനുമാത്രം
കരയണം - ചിരിക്കണം - അനുമാത്രം
ജീവിതത്തിലെ നാടകമോ...
അഭിനയമധ്യത്തില്‍ വിളക്കുകളെല്ലാം അണഞ്ഞു
വേദിയിലിരുള്‍ മാത്രം
അടുത്ത രംഗമേതെന്നാരറിഞ്ഞൂ
അവസാന രംഗമെന്തെന്നാരറിഞ്ഞു
ഓ ആരറിഞ്ഞു - ആരറിഞ്ഞു - ആരറിഞ്ഞു
ജീവിതത്തിലെ നാടകമോ - ഓ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jeevithathile nadakamo
Additional Info
ഗാനശാഖ: