മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ
മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ
നാണമോ - കോപമോ - രാഗമോ
മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ
പുഷ്പിതമായ് പൂമേനി മെല്ലെ മെല്ലെ യൗവനത്തിൽ
സപ്തവർണ്ണമലർമാലയാലോ
ചുണ്ടുകളിൽ പനിനീർപ്പൂ
കവിളിണയില്‍ കൈതപ്പൂ
കണ്ണിണയിൽ കലഹം മാത്രം
ഈ മധുപനായ് നിൻ മണിയറ നീ തുറക്കുമോ
മനോഹരീ തുറക്കുമോ
മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ
ഇന്നിരവിൽ നിന്നരുകിൽ
സ്വപ്നരഥമേറിയേറി
വന്നിടും ഞാൻ നിന്നെ കാണാൻ
നീയറിയാതുള്ളിലുള്ള നിധി കവരാനെത്തും ഞാൻ
മാരനെയ്ത മലരമ്പു പോൽ
ഈ ഹൃദയമാം പൂവനികയിൽ നീ വരുന്നുവോ
മദാലസേ വരുന്നുവോ
മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ
നാണമോ - കോപമോ - രാഗമോ
മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
mottu virinjilla sakhi
Additional Info
ഗാനശാഖ: