മുറ്റത്തൊരു പന്തൽ
മുറ്റത്തൊരു പന്തൽ മുല്ലപ്പൂപ്പന്തൽ
മനസ്സിലും പന്തൽ മണിക്കിനാവിൻ പന്തൽ
മധുരരാഗകല്പന തൻ മുന്തിരിപ്പന്തൽ
മുറ്റത്തൊരു പന്തൽ മുല്ലപ്പൂപ്പന്തൽ
മഴവില്ലിൻ മാല കെട്ടി അലങ്കരിച്ചു
മണ്ഡപത്തിൽ സങ്കല്പങ്ങൾ വിളക്കു വെച്ചു
അന്തികൾ ചെന്തെങ്ങിൻ കരിക്കു തൂക്കി
ആയിരമാശകൾ പീഠമൊരുക്കി
(മുറ്റത്തൊരു...)
വാർതിങ്കൾ താലത്തിൽ തിരിയുമേന്തി
വാസന്തരജനിയാൾ വരവേൽക്കുമ്പോൾ
നവവധു മന്ദം മന്ദം മുന്നിലണഞ്ഞൂ
നവനീത ലത പോലെ നാണം കുണുങ്ങി (മുറ്റത്തൊരു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Muttathoru panthal