പൂവാം കുരുന്നിനു
Music:
Lyricist:
Singer:
Raaga:
Film/album:
പൂവാം കുരുന്നിന്നു നാവോറു പാടാൻ വായോ
പുള്ളോർക്കുടവുമായ് വീണക്കിടാവും വായോ
കണിവെള്ളരി പടർപന്തലിൽ കുരുവിപ്പെണ്ണിൻ കുടിവയ്പ്പല്ലോ
ഇന്നാതിര ഞാറ്റുവേല (പൂവാം കുരുന്നിനു...)
പേരാറിതാ പൂവും നീരും കൊണ്ടേ
പള്ളിത്തേരേറി പായുന്നതാരെ തേടി(2)
നീരാമ്പൽ പൂമൊട്ടു പോലേ
നീന്തി തുടിക്കുന്നതാരോ
തീരത്തിരുന്നാരോ പാടീ
ഈ എഴിലംപാല പൂത്തൂ
കതിരായിരം മണി ചൂടിയോ
മുകിലായിരം പൊലി പാടിയോ
ഇന്നാതിര ഞാറ്റുവേല (പൂവാം കുരുന്നിനു...)
ഊഞ്ഞാലുണ്ടോ ആലാട്ടൂഞ്ഞാലുണ്ടോ
ഊഞ്ഞാൽ ആടിപ്പാടാൻ കൂടെ ആരാനുണ്ടോ(2)
താമരപ്പാടത്തു നീന്താൻ
പൂമരചോട്ടിൽ പൂ കോർക്കാൻ
തുമ്പപ്പൂ പാൽച്ചോറു വെയ്ക്കാൻ
തുമ്പിക്കിടാങ്ങളെ ഊട്ടാൻ
ഒരു കൂട്ടുണ്ടോ പുഴയോരത്തു
പൊരിമണ്ണുണ്ടോ കളിവീടുണ്ടോ
പൊന്നാതിര പൂവുമുണ്ടോ (പൂവാം കുരുന്നിനു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Poovam kurunninu
Additional Info
ഗാനശാഖ: