ഉണ്ണി പിറന്നു

ഉണ്ണി പിറന്നു ഉണ്ണി പിറന്നു ഉണ്ണി പിറന്നൂ
അങ്ങു കിഴക്കുദിക്കിനു പഴുക്ക പോലെയൊരുണ്ണി പിറന്നു

എങ്ങിനെ കിട്ടീ എങ്ങിനെ കിട്ടീ സുന്ദരിക്കുട്ടീ സുന്ദരിക്കുട്ടീ-നിന-
ക്കിന്നലെ രാത്തിറി ഇത്തറ നല്ലൊരു സ്വർണ്ണക്കട്ടി
നല്ല സ്വർണ്ണക്കട്ടി

മാനത്തൂന്നു വീണതാണോ
മാരിവില്ലു പൊഴിഞ്ഞതാണോ
ഇന്നലെ രാത്തിറിയെങ്ങനെ കിട്ടിയീ സ്വർണ്ണക്കട്ടി

പൂത്തിരി വച്ച് വെള്ള വിരിച്ച് തേനും തിനയും കാഴ്ചവച്ച്
ഉണ്ണിയെക്കാണാൻ കൂടിയെല്ലാരും-ഹൊയ്
പെറ്റമ്മ കുഞ്ഞിനു കുംകുമം പൂശി
ചുറ്റിനും നിന്നവർ ചാമരം വീശി
മണ്ണിന്റെ മക്കളു സന്തോഷം കൊണ്ടൊരു പാട്ടു പാടീ
നല്ല പാട്ടുപാടീ
പൂഞ്ചോലകൾ ശ്രുതി മീട്ടി
പൂവല്ലികൾ തലയാട്ടി
മണ്ണിന്റെ മക്കളു സന്തോഷം കൊണ്ടൊരു പാട്ടുപാടീ-നല്ല
പാട്ടുപാടീ