മൺവീണയിൽ മഴ
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഈ ടിവി സീരിയൽ ഗാനം ഒരു പക്ഷേ എം ജയചന്ദ്രൻ ഇത്രനാളും ചെയ്ത ചിത്രയുടെ പാട്ടുകളിൽ ഏറ്റവും മനോഹാരിതയേറിയത് എന്നു പറയാം..!!
മൺ വീണയിൽ മഴ ശ്രുതിയുണര്‍ത്തി
മറവികളെന്തിനൊ ഹരിതമായി (2)
ഉപബോധ ഗിരികളിൽ അതിഗൂഢ ലഹരിയിൽ
ഹൃദയമാം പുലര്‍കാല നദി തിളങ്ങി
ഒരു ദീര്‍ഘ നിദ്ര വിട്ടുണരുന്ന വേളയിൽ
ശരദിന്ദു നാളം തെളിഞ്ഞു നിന്നു (2)
തൊടികളിൽ പിടയുന്ന നിഴലുകൾ
പിന്നെയീ..പകൽ വെളിച്ചത്തിൽ അനാധമായി
ഒരുകുറി മുങ്ങിനീര്‍ന്നുണരുമ്പൊൾ വേറൊരു പുഴയായി
മാറുന്നു കാലവേഗം (2)
വിരൽ തൊടുമ്പോളേക്കും അടരുന്ന പൂക്കളാൽ
നിറയുന്നു വിപിനമായന്തരംഗം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
Manveenayil mazha