ശ്വാസത്തിൻ താളം തെന്നലറിയുമോ
ശ്വാസത്തിൻ താളം തെന്നലറിയുമോ പൂന്തെന്നലറിയുമോ
മൗനത്തിൻ നാദം വീണയറിയുമോ മണിവീണയറിയുമോ
മഴ നനഞ്ഞ പൂമരങ്ങൾ മനസ്സു പോലെ പൂക്കുകയോ
മൊഴി മറന്ന വാക്കുകളാൽ കവിത മൂളി പാടുകയോ
സ്നേഹത്തിൻ പൂക്കാലം പൂന്തേൻ ചിന്തുകയോ (ശ്വാസത്തിൻ...)
തൊട്ടു ഞാൻ തൊട്ട മൊട്ടിൽ അതു മുത്തണിത്തിങ്കളായി
ആകാശം കാണുവാൻ നിൻ മുഖത്തെത്തവേ
കണ്ടു ഞാൻ രണ്ടു പൂക്കൾ അതു വണ്ടണി ചെണ്ടു പോലേ
പൂമാനം കാണുവാൻ നിൻ മിഴി താരമായ്
മഞ്ഞിൻ തുള്ളി ആരാരോ മുത്തു പോലെ കോർക്കും
തൂവെയിൽ തിടമ്പേ നീ ഉമ്മ വച്ചു നോക്കും
വെറുതേ വെയിലേറ്റോ നിൻ ഹൃദയം ഉരുകുന്നു പെൺപൂവേ(ശ്വാസത്തിൻ...)
മുന്തിരി ചിന്തു മൂളും ഒരു തംബുരു കമ്പി പോലെ
പാടാമോ രാക്കിളി നിൻ കിളിക്കൊഞ്ചലാൽ
ചെമ്പക ചില്ലു മേലേ ഇനി അമ്പലപ്രാവ് പോലെ
കൂടേറാൻ പോരുമോ താമരത്തെന്നലേ
വെണ്ണിലാവിലാരോ വീണ മീട്ടി നില്പൂ
മൺ ചെരാതുമായ് മേലേ കാവലായ് നില്പൂ
ഇനിയും പറയില്ലേ പ്രണയം പകരില്ലേ പെൺപൂവേ(ശ്വാസത്തിൻ...)
--------------------------------------------------------------------------------------------------