ശരപഞ്ജരം പുഷ്പശരപഞ്ജരം

ശരപഞ്ജരം പുഷ്പശരപഞ്ജരം
ശരീരം മനസ്സിന്‍ സുഖവാസമന്ദിരം
മന്മഥന്‍ സ്ത്രീയിലതു പണിയുന്ന കാലം
മദിച്ചു തുള്ളും യൌവ്വനം
(ശരപഞ്ജരം..)

വികാരം മുന്‍പേ കുതിക്കും - അന്നു
വിചാരം പിന്‍പേ നടക്കും
വിരിയുന്ന വിരിയുന്ന മോഹപുഷ്പങ്ങളില്‍
വിരല്‍നഖമുദ്രകള്‍ പതിക്കും - കാമം
വിരല്‍നഖമുദ്രകള്‍ പതിക്കും
ഓരോ സ്വപ്നവും കൊഴിയും
ഓര്‍മ്മകള്‍ കിളിവാതില്‍ തുറക്കും - ദൂരെ
കാമുക ശലഭങ്ങള്‍ ചിരിക്കും
ചിരിക്കും - പൊട്ടിച്ചിരിക്കും

ശരപഞ്ജരം പുഷ്പശരപഞ്ജരം
ശരീരം മനസ്സിന്‍ സുഖവാസമന്ദിരം
മന്മഥന്‍ വീടുവിട്ടു പിരിയുന്ന കാലം
മുഖം തിരിക്കും യൗവ്വനം

വിഷാദം മുടന്തി നടക്കും - അന്നു
വിചാരം കാതോര്‍ത്തു നില്‍ക്കും
കൊഴിയുന്ന കൊഴിയുന്ന ദു:ഖബാഷ്പങ്ങളില്‍
കരള്‍ കിടന്നേങ്ങലടിക്കും - താനേ
കരള്‍ കിടന്നേങ്ങലടിക്കും
ഓരോ സ്വപ്നവും മരിക്കും
ഓര്‍മ്മകള്‍ ചുമര്‍ ചാരിയിരിക്കും - ദൂരെ
കാമുകശലഭങ്ങള്‍ ചിരിക്കും
ചിരിക്കും - പൊട്ടിച്ചിരിക്കും
(ശരപഞ്ജരം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sarapanjaram pushpa

Additional Info

അനുബന്ധവർത്തമാനം