ചെമ്പകമോ ചന്ദനമോ
ചെമ്പകമോ - ചന്ദനമോ
കമ്പുകളുണങ്ങിയ കല്‍പ്പകമോ
കാമവതികള്‍ കണ്‍കേളിലതകള്‍
കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ
പ്രേതമോ - ഒരു മോഹഭംഗത്തിന്‍ പ്രേതമോ
ചെമ്പകമോ - ചന്ദനമോ
ഒരുമുഖക്കുരു പോലും മുളയ്ക്കാതെ
ഒന്നു തളിര്‍ക്കാതെ
പ്രമദവനത്തില്‍ പണ്ടുമരിച്ചൊരു
പ്രണയവികാരമോ ഓ....ഓ...
അസ്ഥിപഞ്ജരമോ - ഒരു യൌവനത്തിന്‍
നഗ്നപഞ്ജരമോ
ചെമ്പകമോ - ചന്ദനമോ
ഒരു നഖക്ഷതം പോലും ഏല്‍ക്കാതെ
ഒന്നു പൂക്കാതേ
ഋതുദേവതയുടെ ശാപം കിട്ടിയ
ഹൃദയവിഷാദമോ ഓ.....ഓ...
അസ്ഥിപഞ്ജരമോ - ഒരു വസന്തത്തിന്‍ അഗ്നിപഞ്ജരമോ
ചെമ്പകമോ - ചന്ദനമോ
കമ്പുകളുണങ്ങിയ കല്‍പ്പകമോ
കാമവതികള്‍ കണ്‍കേളിലതകള്‍
കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ
പ്രേതമോ - ഒരു മോഹഭംഗത്തിന്‍ പ്രേതമോ
ചെമ്പകമോ - ചന്ദനമോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chembakamo chandanamo
Additional Info
ഗാനശാഖ: