വീണേ വീണേ വീണപ്പെണ്ണേ

വീണേ വീണേ വീണപ്പെണ്ണേ
വീണക്കെത്ര മാസം
നാലും മൂന്നേഴു മാസം

അടിവയറ്റിൽ തിരുവയറ്റിൽ
ആലിലപ്പൂമണി വയറ്റിൽ
അനങ്ങണുണ്ടോ പെടക്കണുണ്ടൊ
അനങ്ങുമ്പോൾ മിനുങ്ങണുണ്ടോ
മാർമൊട്ടിൽ തേനുണ്ടോ
മലർമിഴിയിൽ സ്വപ്നമുണ്ടോ
നെഞ്ചിലൊരു താരാട്ടിന്‍
നീലാംബരി രാഗമുണ്ടോ
(വീണേ വീണേ..)

നാലകത്തെ വടക്കിനിയിൽ
നിലവിളക്കിൽ തിരുമുമ്പിൽ
ഏഴിലപ്പൂം കുറിതൊട്ടു
ഏലസ്സും കഴുത്തിലിട്ട്
ഒന്നരയും ഞൊറിഞ്ഞുടുത്ത്‌
പെണ്ണൊരുങ്ങും പുളികുടിനാൾ
നാലുമൊഴി കുരവയിടാൻ
നീയും വായോ പുള്ളുവത്തീ

പത്തുമാസം തികയുമ്പോൾ
പൊന്നും ചിങ്ങം വിടരുമ്പോൾ
തിരുവോണപ്പൂക്കളത്തിൽ
തൃത്താപ്പൂ തുള്ളുമ്പോൾ
ആറ്റുനൊറ്റു പ്രസവിക്കും
അന്നൊരുണ്ണി കണ്ണനേ നീ
ഇത്തിരിപ്പൂം കണ്ണനുണ്ണി
ഇള്ളാ ഇള്ളാ കരയുമ്പോൾ
പനിനീരിൽ മേൽകഴുകി
പൊന്നു നൽകി വയമ്പു നൽകി
അകപ്പൂവിൻ ഇതൾ ചുരത്തും
അമ്മിഞ്ഞാപ്പാലു നൽകി
കനകമണി തൊട്ടിലിലാ
കണ്ണനെ നീ ഉറക്കേണം
ആരിരാരൊ രാരീരോ
ആരിരാരൊ രാരീരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veene veene veenappenne

Additional Info

അനുബന്ധവർത്തമാനം