പൂക്കളെനിക്കിഷ്ടമാണ് പൂക്കള്‍

പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ - ഞാന്‍
പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും
കൂട്ടിനകം പ്രേമംകൊണ്ടലങ്കരിക്കും - ഞങ്ങള്‍
കൂട്ടുകാരായെന്നുമെന്നും താമസിക്കും
പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ - ഞാന്‍
പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും

ഞാറ്റുവേലപ്പെണ്ണുവന്നു മുറ്റമടിക്കും- ഇളം
കാറ്റുവന്നു കൈതപ്പൂ മണംതളിക്കും
കൂട്ടിലിരുന്നൊരുനാള്‍ കടിഞ്ഞൂല്‍ കുയിലിനെ
കൂഹൂ കൂഹൂ കൂഹൂ പാടിതൊട്ടിലാട്ടും - ഞങ്ങള്‍
തൊട്ടിലാട്ടും
പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ - ഞാന്‍
പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും

ചിങ്ങമാസപ്പെണ്ണൂവന്നു പൂക്കളം തീർക്കും - മലര്‍
തിങ്കള്‍ വന്നു തെങ്ങിളനീര്‍ തുളച്ചു നല്‍കും
താലവനപ്പന്തലില്‍ കടിഞ്ഞൂല്‍ കുഞ്ഞുമായ്
താലീപീലി താളം തുള്ളിചുവടുവയ്ക്കും

പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ - ഞാന്‍
പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും
കൂട്ടിനകം പ്രേമംകൊണ്ടലങ്കരിക്കും - ഞങ്ങള്‍
കൂട്ടുകാരായെന്നുമെന്നും താമസിക്കും
പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ - ഞാന്‍
പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Pookkal enikkishtamaanu

Additional Info

അനുബന്ധവർത്തമാനം