ഉത്തരമഥുരാപുരിയിൽ

ഉത്തരമഥുരാപുരിയിൽ
മദനോത്സവ മഥുരാപുരിയിൽ
നൃത്തകലയുടെ നിധിയായ്
വാസവദത്ത വാണിരുന്നു
ഉത്തരമഥുരാപുരിയിൽ

നാലമ്പലങ്ങളിൽ രാജാങ്കണങ്ങളിൽ
നവരാത്രി നർത്തനമേടകളിൽ
രതിസുഖസാരേ പാടീ - അവൾ
മദന നൃത്തമാടീ
ഉത്തരമഥുരാപുരിയിൽ

അവളുടെയസുലഭ താരുണ്യം
അംഗോപാംഗലാവണ്യം
ചക്രവർത്തിമാർ കൊതിച്ചൂ - അവിടേയ്ക്കു
രത്നമഞ്ചലുകൾ കുതിച്ചൂ
വാസവദത്തയുടെ ഗോപുരനടയിൽ
വ്യാളീമുഖങ്ങളുയർന്നു
ഉത്തരമഥുരാപുരിയിൽ

അവളുടെ യൗവനം തകർന്നപ്പോൾ
അവർ അവളെ വേശ്യയെന്നു വിളിച്ചു
കരചരണങ്ങളരിഞ്ഞൂ അവളെ
ചുടുകാട്ടിലെറിഞ്ഞു
അന്ത്യോദകവുമായ് ഒരു ചക്രവർത്തിയും
അവിടേയ്ക്കു ചെന്നില്ല
ഉദയഭാസ്കര ബിംബം പോലുള്ളൊരു
ഉപഗുപ്തനല്ലാതെ - അന്നൊരു
ഉപഗുപ്തനല്ലാതെ - ഉപഗുപ്തനല്ലാതെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Utharamadhurapuriyil

Additional Info