വിടരും മുൻപേ വീണടിയുന്നൊരു
വിടരും മുൻപേ വീണടിയുന്നൊരു
വനമലരാണീ അനുരാഗം...
കണ്ണീർക്കടലിൻ തിരകളിലലിയും
പുഞ്ചിരിയാണീ അനുരാഗം....
പുരുഷനെ സൃഷ്ടിച്ചു സ്ത്രീയെ സൃഷ്ടിച്ചു
പുഞ്ചിരിയോടെ ജഗദീശൻ...
ഒടുവിൽ പരിശുദ്ധപ്രേമം തീർത്തപ്പോൾ
ഈശ്വരൻ പോലും കരഞ്ഞിരിക്കും
ഒരു നിമിഷം പശ്ചാത്തപിച്ചിരിക്കും...
ഓ... ഓ... ഓ...
പൂവെന്നു കരുതി വിളക്കിൻനാളത്തിൽ
പൂമ്പാറ്റ പാവം വീണെരിഞ്ഞു..
കരൾ തേടിയെടുത്തതു കണ്ണുകൾ കളഞ്ഞു
കാലത്തിൻ സമുദ്രത്തിൽ വീണടിഞ്ഞു...ഞാൻ
കണ്ണീരിൻ സമുദ്രത്തിൽ വീണടിഞ്ഞു...
ഓ... ഓ... ഓ...
(വിടരും മുൻപേ)
.
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
vidarum munpe