മണ്ണിൻ മണം

മണ്ണിൻ മണമീണമാക്കും മലയാളത്തത്തമ്മേ
ഓണവില്ലിൻ നാദം കേൾക്കൂ..ഓമനക്കിളിയമ്മേ 
(മണ്ണിൻ മണമീണമാക്കും...)

നിൻപാട്ടിൻ വീചികളിൽ ആ പുന്നെല്ലിൻ ഗന്ധമൂറും (1)
നീ ചൊല്ലും കഥകൾ കേട്ടാൽ നെഞ്ചാകെ ഓർമ്മ പൂക്കും
ഇണയട്ടെ പുള്ളുവഗീതം.. ഉയരും നിൻ പാട്ടിനൊപ്പം 
(മണ്ണിൻ മണമീണമാക്കും...)

തുഞ്ചൻ്റെ കാകളിയിൽ ഒരുപഞ്ചാരപ്പാട്ടു പാടൂ (1)
കുഞ്ചൻ്റെ തുള്ളലിൽ നിന്നും തേൻ ചോരും താളമേകൂ
ഉണരട്ടെ പഞ്ചമരാഗം ഉണരട്ടെ കേരളസ്വപ്നം 
(മണ്ണിൻ മണമീണമാക്കും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mannin Manam

Additional Info

Year: 
1992
Lyrics Genre: