ഉയരുകയായ്

ഉയരുകയായ് സംഘഗാന മംഗളഘോഷം
ഉണരുകയായ് മലയാള മായികഘോഷം
വീരകേരളം ജയിപ്പൂ ധീരകേരളം
പഞ്ചവാദ്യമുഖരിതം ഹരിതവർണ്ണ ശോഭിതം
കേരളം കേരളം ( ഉയരുകയായ്...)

അമ്മ ദൈവമെന്നു ചൊല്ലും ധന്യകേരളം
പെണ്മയിലെ ഉണ്മ കണ്ട വന്ദ്യകേരളം
കളരികൾ തൻ സംസ്കാരം പകർന്ന കേരളം
കരളുറപ്പിൻ കഥ ചരിത്രമായ കേരളം
വീരകേരളം ജയിപ്പൂ ധീരകേരളം ( ഉയരുകയായ്...)

വിദ്യ വിത്തമെന്നു കണ്ട നാടു കേരളം
സദ്യ നൽകി വിശന്നിരിക്കുമമ്മ കേരളം
സമതയെന്ന പാത കണ്ട പുണ്യകേരളം
കഥകളിയാൽ ലോകം വെന്ന കാവ്യ കേരളം
വീരകേരളം ജയിപ്പൂ ധീരകേരളം ( ഉയരുകയായ്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Uyarukayaay

Additional Info

Year: 
1992
Lyrics Genre: