തോണിക്കാരനും

ഓ...ഓ...ഓ.....ഓ.....
തോണിക്കാരനുമവൻ്റെ  പാട്ടും കൂടണഞ്ഞു...
തേങ്ങിത്തളർന്നൊരു ചെറുമക്കുടിലിൽ വിളക്കണഞ്ഞു
നിറയുമോർമ്മകൾ എൻ്റെ  നെഞ്ചിൽ
പിടയുമോളങ്ങൾ നിന്റെ നെഞ്ചിൽ
നിനക്കും എനിക്കും ഉറക്കമില്ലല്ലോ
കായലേ.....കായലേ.....വൈക്കം കായലേ.... 
(തോണിക്കാരനും...)

നിന്റെ കരയിൽ ഈ നിലാവിൽ ഞാനിരിക്കാം
നിന്റെ കൂടെ പുലരുവോളം ഞാനും കരയാം
പ്രണയ വേദനയറിഞ്ഞവർക്കായ്  നാലുവരി പാടാം (1)
പാടാം....കായലേ.....കായലേ.....വൈക്കം കായലേ.... 
(തോണിക്കാരനും...)

നിന്റെ നുരകൾ പൂക്കളാക്കും ചന്ദ്രരശ്മീ 
മേടസ്മൃതിയിൽ മയങ്ങി നിൽക്കും കർണ്ണികാരം
മരിക്കും മുൻപീ ജീവിതാഭയിൽ നാലുവരി പാടാം (1)
പാടാം....കായലേ.....കായലേ.....വൈക്കം കായലേ.... 
(തോണിക്കാരനും...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Thonikkaranum

Additional Info

Year: 
1992
Lyrics Genre: