തുമ്പയും തുളസിയും - M

തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴുകൈയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപ്പാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും
നല്ലൊരു നാട് 
(തുമ്പയും...)

നീലനിലാവിൽ പുഴയിലെ മീനുകൾ
മിഴിപൊത്തിക്കളിക്കണ നേരം
കാർത്തികരാവിൽ കളരിയിൽ നീളേ
കൽവിളക്കെരിയണ നേരം
മാമ്പൂക്കൾ വിരിയും കൊമ്പിൽ
മലയണ്ണാനൊരു ചാഞ്ചാട്ടം
പൂവാലിപ്പയ്യോടല്പം കുശലം
ചൊല്ലാൻ സന്തോഷം
നാട്ടുമഞ്ഞിൽ കുളിച്ചൊരുങ്ങീ
നന്തുണിയിൽ ശ്രുതി മീട്ടീ
അയലത്തെ മാടത്തത്തേ വായോ
(തുമ്പയും...)

കുടമണിയാടും കാലികൾ മേയും
തിനവയൽ പൂക്കും കാലം
മകരനിലാവിൻ പുടവയുടുക്കും
പാൽപ്പുഴയൊഴുകും നേരം
കല്യാണപെണ്ണിനു ചൂടാൻ 
മുല്ല കൊടുക്കും പൂപ്പാടം
കണ്ണാടിച്ചില്ലിൽ നോക്കി
കണ്ണെഴുതാനായ് ആകാശം
മഴ പൊഴിഞ്ഞാൽ കുടം നിറയേ
കതിരു കൊയ്യാൻ കളം നിറയേ
അയലത്തെ മാടത്തത്തേ വായോ

തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴുകൈയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപ്പാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും
നല്ലൊരു നാട് 
അരമണിയായ് അരുവിയുണ്ടേ
കുരവയിടാൻ കുരുവിയുണ്ടേ
അയലത്തെ മാടത്തത്തേ വായോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thumbayum thulasiyum - M

Additional Info

Year: 
1999