എവിടെയാണു നീ
എവിടെയാണു നീ കനിയഴകേ
അരികിലൊന്നു വാ കതിരഴകേ
എപ്പോഴും നീ എന്നുള്ളില്‍ ചിരിതൂകും
നീയില്ലാതെ എന്‍ ഇടനെഞ്ചില്‍ കനലെരിയുന്നു
കാറ്റായ് നീ കുളിരുന്നേ കാതോരം മൂളുന്നേ
നിന്‍ ശ്വാസം കാണാമറയത്തെന്നെ തിരയുന്നേ
ദൂരങ്ങള്‍ കുറയുന്നേ ചാരെ ഞാന്‍ അണയുന്നേ
വിരഹത്തിന്‍ കരിമേഘങ്ങള്‍ മെല്ലെ മെല്ലെ മാറിപ്പോകുന്നേ
ഓ സഖീ എന്നാശകള്‍ ഞാന്‍ പറയാം വെറുതെ
സുഖമെഴും ആ സ്പര്‍ശനം തരുമോ ചാരുതേ
ഓമലേ നിന്‍ ഓര്‍മ്മയില്‍ ഞാന്‍ നനയാം വെറുതെ
ചിരിയുമായ് നീയെത്തുമോ നീലത്താമരേ
ഈ സൂര്യനെ ഞാന്‍ പ്രണയിച്ചു എന്‍ മോഹം അറിയിച്ചു നിന്നെ എന്‍ പൊന്നേ
നിന്‍ സ്നേഹം ഞാന്‍ ദാഹിച്ചു ആശിച്ചു തന്നു ജീവിതം ഞാന്‍ ന നാ നാ
മേഘമേ ആ മേനിയില്‍ വെണ്ണിലാവായ് വീഴാന്‍
മോഹമായ് ഈ ജീവിതം നല്കിയിന്നു ഞാന്‍
സ്നേഹിതേ നീ ചാര്‍ത്തിടും തൊടുകുറിയായ് മാറാന്‍
വിങ്ങിടും ഒരു സന്ധ്യയായ്
പൂത്തേ ഈ ഞാന്‍
നിറച്ചല്ലോ എന്‍ ഉള്ളില്‍ നിന്‍ പ്രേമ പൊന്നശോകപ്പൂക്കൾ സ്വയം ഞാന്‍
മറഞ്ഞാലുമെനുള്ളില്‍ മായാതെ നില്‍ക്കുന്നല്ലോ എന്നും നിറമായ് നീ
എവിടെയാണു നീ കനിയഴകേ
അരികിലൊന്നു വാ കതിരഴകേ
എപ്പോഴും നീ എന്നുള്ളില്‍ ചിരിതൂകും
നീയില്ലാതെ എന്‍ ഇടനെഞ്ചില്‍ കനലെരിയുന്നു
കാറ്റായ് നീ കുളിരുന്നേ കാതോരം മൂളുന്നേ
നിന്‍ ശ്വാസം കാണാമറയത്തെന്നെ തിരയുന്നേ
ദൂരങ്ങള്‍ കുറയുന്നേ ചാരെ ഞാന്‍ അണയുന്നേ
വിരഹത്തിന്‍ കരിമേഘങ്ങള്‍ മെല്ലെ മെല്ലെ മാറിപ്പോകുന്നേ