കനവുകൾ കരിനിഴൽ പോലെ
കനവുകൾ കരിനിഴൽ പോലെ
കണ്മിഴിയിൽ കനലുകളായി
കാതങ്ങൾ താണ്ടും യാമം
കണ്ണീർ മഴയായ്
കനവുകൾ കരിനിഴൽ പോലെ
കണ്മിഴിയിൽ കനലുകളായി
കാതങ്ങൾ താണ്ടും യാമം
കണ്ണീർ മഴയായ്
പുലർവെയിലിൻ പുതുമകൾ തേടാൻ
പൂങ്കാറ്റിൻ പുതുമണം നുകരാൻ
പുതുമയായ് പുളകമായ് മാറുമോ ഈ വഴിദൂരം
ആ ...
കനവുകൾ കരിനിഴൽ പോലെ
കണ്മിഴിയിൽ കനലുകളായി
കാതങ്ങൾ താണ്ടും യാമം
കണ്ണീർ മഴയായ്
നിമിഷങ്ങൾ നീറിമായുന്ന നേരമീ പുലരിവേളയിൽ
അറിയാതെ വന്നു ചേരുന്ന സ്നേഹ പൂന്തേൻ കണങ്ങളായ്
ഇരുമെയ് ചേർന്നുറങ്ങുന്ന ആദ്യരാവിന്റെ താളവും
കുളിരുന്ന പുലരികൾക്കിന്നു പുതുവസന്തത്തിൻ പുതുമയും
പ്രണയാർദ്രമാകുന്ന നേരം പരിലാളനത്തിന്റെ താളം
സുഖലയനം പടരും നിമിഷം
ആ ... ആ...
കനവുകൾ കരിനിഴൽ പോലെ
കണ്മിഴിയിൽ കനലുകളായി
കാതങ്ങൾ താണ്ടും യാമം
കണ്ണീർ മഴയായ്
ഉണരുന്ന പുലരികൾക്കിന്നു പുതുസുഗന്ധത്തിൻ പുതുമയായ്
അണയുന്ന നിമിഷമിന്നെന്നിൽ അലിഞ്ഞു ചേരുന്ന സുകൃതമായ്
അറിയാതെ വന്നു ചേരുന്നൊരനുഭവത്തിന്റെ ആഴവും
അകതാരിൽ വന്നു ചേർന്നുള്ളൊരനുഗ്രഹത്തിന്റെ നൊമ്പരം
വിടചൊല്ലി മാറുന്ന യാമം അലതല്ലി മറിയുന്ന പോലെ
സുഖയാമം വിരിയുമീ പുലരിയിൽ ...
ആ... ആ,,,
കണ്മിഴിയിൽ കനലുകളായി
കാതങ്ങൾ താണ്ടും യാമം
കണ്ണീർ മഴയായ്
പുലർവെയിലിൻ പുതുമകൾ തേടാൻ
പൂങ്കാറ്റിൻ പുതുമണം നുകരാൻ
പുതുമയായ് പുളകമായ് മാറുമോ ഈ വഴിദൂരം
ആ ...
കനവുകൾ കരിനിഴൽ പോലെ
കണ്മിഴിയിൽ കനലുകളായി
കാതങ്ങൾ താണ്ടും യാമം
കണ്ണീർ മഴയായ്