നീലക്കാടും ഞാനും

ലാലലാലലാ ലാലലാലാ
ലാലലാലലാ ലാലലാലാ

നീലക്കാടും ഞാനും കന്നിപ്പെണ്ണ്
മാറിൽ പൂക്കൾ പേറും ചിന്നപ്പെണ്ണ്
പയ്യെ പയ്യെ തൊട്ടാൽ പൂക്കും ദേഹം
പൂക്കും ദേഹം വാരിച്ചൂടും നാണം
ഇന്നെന്നുള്ളിന്നുള്ളിലെന്തോ വിങ്ങി പൊട്ടുന്നേരം
ഇന്നെന്നുള്ളിലെന്തോ പിടയും നേരം
നീലക്കാടും ഞാനും കന്നിപ്പെണ്ണ്
മാറിൽ പൂക്കൾ പേറും ചിന്നപ്പെണ്ണ്

കരിങ്കിളികൾ പാടുമ്പോൾ
കാൽത്തളകൾ കിലുങ്ങുമ്പോൾ
കനകമണികൾ കരളിലണിഞ്ഞു
കണ്ണിൽ അല്ലി പൂത്തിരിയേന്തി
ഉള്ളിൽ പുത്തൻ പൂങ്കുട നീർത്തി
എന്നും  ഒന്നാംകുന്നിൻ ഓരടികുന്നിൽ കനവുകൾ പാകുന്നു
നീലക്കാടും ഞാനും കന്നിപ്പെണ്ണ്
മാറിൽ പൂക്കൾ പേറും ചിന്നപ്പെണ്ണ്

മാമരങ്ങൾ പൂക്കുമ്പോൾ
തേനറകൾ നിറയുമ്പോൾ
മഞ്ഞിൻകണികൾ മെയ്യിലണിഞ്ഞു
കന്മദംപൂശും തെന്നലിൽ മുങ്ങി
കുളിരല കൊണ്ടും കുളിരല കൂടി
എന്നും ഒന്നാംകുന്നിൻ ഓരടികുന്നിൽ
കതിരൊളി തൂകുന്നു

നീലക്കാടും ഞാനും കന്നിപ്പെണ്ണ്
മാറിൽ പൂക്കൾ പേറും ചിന്നപ്പെണ്ണ്
പയ്യെ പയ്യെ തൊട്ടാൽ പൂക്കും ദേഹം
പൂക്കും ദേഹം വാരിച്ചൂടും നാണം
ഇന്നെന്നുള്ളിന്നുള്ളിലെന്തോ വിങ്ങി പൊട്ടുന്നേരം
ഇന്നെന്നുള്ളിലെന്തോ പിടയും നേരം
നീലക്കാടും ഞാനും കന്നിപ്പെണ്ണ്
മാറിൽ പൂക്കൾ പേറും ചിന്നപ്പെണ്ണ്

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelakkadum njanum

Additional Info

Year: 
1990

അനുബന്ധവർത്തമാനം