നിഴലാടും പോലാട് കരിനാഗമേ
ഓ...
നിഴലാടും പോലാട് മണിനാഗമേ
കളമേറി ഇഴഞ്ഞാട് കരിനാഗമേ
ഇഴഞ്ഞാടി കളം മാഞ്ഞാലോ
തെളിഞ്ഞീടും മനമാകെയും
സീൽക്കാരസംഗീതത്തിര തീർത്തു വായോ
വെള്ളാരംകന്നിയിലെ തിരിവെട്ടം
തായോ
നിഴലാടും പോലാട് മണിനാഗമേ
മഞ്ഞളും പാലും എൻ നേദിച്ചീടാം
കനിയേണം കരിനാഗത്താന്മാരാകെ
ഇത്തറ വിട്ടെങ്ങും നീ ഇഴഞ്ഞെങ്ങും നടന്നീടല്ലേ
ഉള്ളിന്റെ ഉയിരായി കാത്തീടാം ഞാൻ നിന്നെ
ആയില്യം കാവിലിന്ന് തുടിയേറ്റിടാം നിന്നെ
കളമേറി ഇഴിഞ്ഞാട് കരിനാഗമേ
നിഴലാടും പോലാട് മണിനാഗമേ
കളമേറി അഴിഞ്ഞാട് കരിനാഗമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nizhaladum polaadu
Additional Info
Year:
1998
ഗാനശാഖ: