ഇളനിലാ ഇരവിലായ്

ഇളനിലാ ഇരവിലായ് അലിയുവാൻ

ഇടറുമാ മിഴികളാൽ മൊഴിയുമിന്നൊരു കഥ

തിരികളായ് എരിയുമീ നിരതമായ്

നെറുകയിൽ തഴുകിടാം തണുവിരൽത്തുമ്പിനാൽ

സഹചാരിണീ പലനാൾ അനുരാഗധാരയിലായ്

ഇതളാകെ മൂടുമെന്നിലനുസുഖമോ (ഇളനിലാ)

 

അനുപമമെൻ വിരഹിണി തൻ തളിർമനം

അധരാംബരം ഇമസാഗരം മധുകണം

നിറവേളകൾ നിതാന്ത ശോഭനമായ്

നിറമേകി നീ വിലാസകാവ്യവുമായ്

തണലായ് തലോടുമൊരാത്മശാഖി നിയേ (ഇളനിലാ)

 

ഇരുവഴിയായ് പലകുറി നാം അലയവേ

അഴലാഴിയായ് അതിലാഴമായ് തിരയവേ

ചെറുനോവിലും നിറഞ്ഞ നേർചിരിയാൽ

കിളിവാതിലിൽ കിനാക്കളേറി വരാം

നിഴലായ് വിതുമ്പുമൊരാത്മരാഗിണിയേ (ഇളനിലാ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ilanila iravilaay

Additional Info

അനുബന്ധവർത്തമാനം