വെള്ളിവിളക്കെടുത്ത്
വെള്ളിവിളക്കെടുത്തില്ലക്കുളങ്ങരെ ആവണിപ്പെണ്ണു വന്നൂ
മുത്തുകൊരുത്തുകൊണ്ടമ്പാടിമുറ്റത്തും ഓണം പൂവിളിച്ചൂ
ചിറ്റാടപ്പട്ടു കുമിഞ്ഞു അത്തപ്പൂവട്ടമിണങ്ങി
ഇത്തിരിനേരമെന്റെയുള്ളിലും
ഓണത്തുമ്പീ ഓമനത്തുമ്പീ പാവുണര്

പുടവക്കോടിയുടുക്കാം അമ്പലപ്രാവുകളേ
കളഭം തൊട്ടുതരാം ഞാന്‍ ഓലഞ്ഞാലികളേ
വെറ്റമുറുക്കാം പൊന്നോണപ്പന്തു കളിക്കാല്ലോ
ഇത്തിരിനേരമെന്റെയുള്ളിലും
ഓണത്തുമ്പീ ഓമനത്തുമ്പീ പാവുണര്
വെള്ളിവിളക്കെടുത്തില്ലക്കുളങ്ങരെ ആവണിപ്പെണ്ണു വന്നൂ
മുത്തുകൊരുത്തുകൊണ്ടമ്പാടിമുറ്റത്തും ഓണം പൂവിളിച്ചൂ
ഉണ്ണിക്കൊരു പുത്തനുടുപ്പിലിന്നോടി വിളയാട്ടം
കിങ്ങിണിപ്പെണ്ണിനും അമ്മയ്ക്കും ഊഞ്ഞാലാലവട്ടം
നാക്കിലയിട്ടു ഉത്രാടസദ്യ വിളമ്പാറായ്