ഗാനാലാപം തുടരാൻ
ഗാനാലാപം തുടരാന്‍ മോഹം
നാളമായ് പടരാന്‍ ഉള്ളില്‍ ദാഹം
മുറുകുമെന്‍ വീണാ....
തന്ത്രികള്‍ വീണ്ടും
മീട്ടാന്‍ *സ്വരം തേടാന്‍
ഗാനാലാപം തുടരാന്‍ മോഹം
നാളമായ് പടരാന്‍ ഉള്ളില്‍ ദാഹം
സാഗരലയ കോടിയില്‍ ഉണരും
ആന്തോളനതാളം തുടരാന്‍ മോഹം
കരളില്‍...
അംഗനമാര്‍ മൗലികള്‍ പാടിയ
മംഗളകലഗീതച്ചിന്തുകള്‍
മധുരാവില്‍ മധുരശ്രുതിയില്‍
എന്നോടക്കുഴലില്‍ അണയ്ക്കാന്‍
മോഹം...മോഹം
ഗാനാലാപം തുടരാന്‍ മോഹം
നാളമായ് പടരാന്‍ ഉള്ളില്‍ ദാഹം
ശ്യാമളമാം വനികയില്‍ ഇളകും
സമ്മോഹനരാഗം തുടരാന്‍ മോഹം
കനവില്‍...
അമ്പലമണി ഗോപുരനടതന്‍
സങ്കീര്‍ത്തന മന്ത്രം പോലും
പൊന്‍പുലരിപ്പടവുകളേറി
പൂവിരലാല്‍ മീട്ടിയണയ്ക്കാന്‍
മോഹം...മോഹം
ഗാനാലാപം തുടരാന്‍ മോഹം
നാളമായ് പടരാന്‍ ഉള്ളില്‍ ദാഹം
മുറുകുമെന്‍ വീണാ....
തന്ത്രികള്‍ വീണ്ടും
മീട്ടാന്‍ *സ്വരം തേടാന്‍
ഗാനാലാപം തുടരാന്‍ മോഹം
നാളമായ് പടരാന്‍ ഉള്ളില്‍ ദാഹം