പോവുക നീ

പോവുക നീ മണ്ണിന്‍ പൊന്‍മകനേ
നോവുകളും നെഞ്ചിന്‍ കൂട്ടില്‍ പേറി
ദൂരെയുണ്ടൊരു കാലവിളക്കുമരം
നീറിനില്‍പ്പൂ തീക്കിളി നിന്നെപ്പോലെ
നീയുറങ്ങും കാവുകള്‍ നീയുണരും മേടുകള്‍
എന്നിനിയും കാണുക നീ കരയാതെ പൂവേ
(പോവുക നീ...)

ജനിമൃതികള്‍ മായിലും നിറയുമതില്‍ മദജലം
മറുനിമിഷം മാഞ്ഞുപോം ചലനമതൊരു ചാന്ദ്രികം
തിരിയണയും തീരമതോ കുരുക്ഷേത്രഭൂമി
(പോവുക നീ...)

നിനവുതന്ന നൊമ്പരം മനമുലയും യാതനാ
കരിനിഴലിന്‍ അര്‍ത്ഥനം കനിവൊഴുകും താഴ്വര
പൂവിടരും തണ്ടൊടിയും ഇതു ലോകനീതി
(പോവുക നീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Povuka nee