പൊൻകിനാവല്ലേ പൂത്തിടമ്പല്ലേ
പൊന്‍കിനാവല്ലേ പൂത്തിടമ്പല്ലേ
തുള്ളിയോടും പുള്ളിമാനല്ലേ
എൻ മനമണിയറയില്‍
പൊന്മണി നിലവറയില്‍
മായിക മലര്‍മയിലായ്
പീലികള്‍ വിതിരുകയോ
പൂക്കാക്കൊമ്പില്‍ കൂവിപ്പാടും പൂവേ
(പൊന്‍കിനാവല്ലേ...)
നാട്ടുമഞ്ഞിന്‍ കണമാണോ
പാട്ടുപാടും കുയിലാണോ
പകലിന്‍ തണലില്‍ കുറുകും പ്രാവാണോ
കാത്തിരിപ്പിന്‍ സുഖമാണോ
കാതില്‍മൂളും ശ്രുതിയാണോ
കനവില്‍വിരിയും മഴവില്ലഴകാണോ
എന്റെ നിറുകില്‍ പെയ്തുനിറയും
എന്റെ നിറുകില്‍ പെയ്തുനിറയും
മന്ത്രമധുവാണോ
മലര്‍മിഴിയിതളുകള്‍ മനസ്സിലെവനികയില്‍
അരുളുമൊരസുലഭശുഭലയപരിമളനീഹാരം
(പൊന്‍കിനാവല്ലേ...)
വെണ്ണിലാവിന്‍ ചിറകേറി
വേണുഗാന ശ്രുതി തേടി
കരളിന്‍ കടവില്‍ പടരും രാവാണോ
ഇന്ദ്രനീലത്തുകില്‍ ചൂടി
ചന്ദ്രകാന്തത്തേരേറി
നിഴലിന്‍ വഴിയില്‍ വിടരും വാവാണോ
എന്റെ പനിനീര്‍...ചുണ്ടിലുണരും
എന്റെ പനിനീര്‍ ചുണ്ടിലുണരും ചെണ്ടുമലരാണോ
പരിഭവമലരുകള്‍ തുരുതുരെ വിരിയുമൊ-
രുടലിലെയമൃതിനു വിരലുകള്‍ പരതിയ ശൃംഗാരം
(പൊന്‍കിനാവല്ലേ...)