പകൽ മായുന്നു - F

പകല്‍ മായുന്നു നിഴല്‍ വീഴുന്നു 
നിലാ മുകിലില്‍ ഇടറീ താരകം ഓ...
ഇരുള്‍ കാവോരം അഴല്‍ക്കൂടാരം 
തരൂ അഭയം തഴുകും സാന്ത്വനം ഓ...
പകല്‍ മായുന്നു 

പൊന്‍വെയില്‍ നൂലായ് നേര്‍ത്ത സൗഭാഗ്യം 
പിടയുമീ മാറില്‍ ചാര്‍ത്തിയെന്നാലും
ശാപപങ്കിലമാം ശോകനാടകമായ്
വേനല്‍ വെന്തുരുകും കാനല്‍ നൊമ്പരമായ് 
ഇനി എന്നോര്‍മ്മകള്‍ ഓ...
(പകല്‍...)

കണ്ണുനീര്‍ക്കൂട്ടില്‍ റാവുറങ്ങാതെ 
വിരഹിയാം തൂവല്‍ പക്ഷി പാടുന്നു 
യാത്രയാവുമൊരീ മാത്രയെണ്ണുകയോ 
ആര്‍ദ്രയാം കനിവായ് ഏറ്റു പാടുകയോ 
അകലെ സാഗരം ഓ...
(പകല്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pakal mayunnu - F

Additional Info

Year: 
1997

അനുബന്ധവർത്തമാനം