പൊൻകണിമലരോ കനവോ
പൊൻകണിമലരോ കനവോ
കുളിർമാരിത്തൂവലായ്
വെൺചിറകുകളിൽ തുഴയും
തുടുമാടപ്രാക്കളായ്
മനസ്സിന്റെ മഞ്ഞുകൂട്ടിൽ...
മഴയേറ്റലിഞ്ഞ പാട്ടിൽ
ധനിസരി നിസ ധനിപധമപ ഗമ
രാഗനൂപുരങ്ങളോടെ വരുമൊരു വാസന്തം
ആലോലമൂഞ്ഞാലയാടുന്ന തേൻതിങ്കളായ്
പൊൻകണിമലരോ കനവോ
കുളിർമാരി തൂവലായ്
വെൺതിരകൾ നുരയും
പാൽപ്പുഴയിൽ നനയാൻ
ചില്ലലകൾ ചിതറാൻ...ആ..
പൂന്തണലിൽ വിരിയും
പൊൻതുളസി അണിയാൻ
പാൽചികുരമുതിരാ മനസ്സുമീ
തൊടികളിൽ തുമ്പിതുള്ളാൻ
നീലക്കടമ്പിൻ പീലിത്തിടമ്പിൽ
നറു വെള്ളിപ്പളുങ്കായ്
തുടിതുള്ളിത്തുളുമ്പാൻ
ഒരു കുഞ്ഞുകാറ്റിലിളവേറ്റു നില്ക്കു-
മിളമാൻകിടാങ്ങൾ കളിയാടിടുന്ന
കുളിർമേട്ടിൽ പറന്നിടാം
പൊൻകണിമലരോ കനവോ
കുളിർമാരിത്തൂവലായ്
എൻ മനസ്സിൽ വിരിയും താരിതളിനമൃതിൻ
തേനലകൾ പൊതിയാൻ..ആ...
നാമൊഴുകിയകലും കാർമുകിലിനഴകിൻ
തൈത്തിരകൾ തിരയാൻ നിറനിലാ-
ക്കിളികളേ കൂട്ടു വായോ
ചെല്ലച്ചിലമ്പിൽ തെന്നിത്തുടിച്ചും
മലർമാരിത്തണുപ്പിൽ ഉടലോടിക്കിതച്ചും
പകൽമാഞ്ഞുപോയ വഴിനീളെ വീണ
നറുകുങ്കുമങ്ങളണിയുന്നു നിന്റെ
തുടുനെറ്റിത്തടങ്ങളിൽ...
പൊൻകണിമലരോ കനവോ
കുളിർമാരിത്തൂവലായ്
വെൺചിറകുകളിൽ തുഴയും
തുടുമാടപ്രാക്കളായ്
മനസ്സിന്റെ മഞ്ഞുകൂട്ടിൽ...
മഴയേറ്റലിഞ്ഞ പാട്ടിൽ
ധനിസരി നിസ ധനിപധമപ ഗമ
രാഗനൂപുരങ്ങളോടെ വരുമൊരു വാസന്തം
ആലോലമൂഞ്ഞാലയാടുന്ന തേൻതിങ്കളായ്
പൊൻകണിമലരോ കനവോ
കുളിർമാരി തൂവലായ്