കതിരൊളി കുഞ്ഞു തിങ്കൾ - M
കതിരൊളി കുഞ്ഞു തിങ്കൾ വാവോ
ഒരു മണിത്തെന്നൽപോലെ വാവോ
കിനിഞ്ഞൊഴുകും കണിയമൃതും
കരൾകവരും കൽക്കണ്ടവും
കണികണ്ടു മാമുണ്ണാനായ് വായോ
കതിരൊളി കുഞ്ഞു തിങ്കൾ വാവോ
മയിൽപ്പീലി പൂമേട എൻ നെഞ്ചം
മഴവിൽക്കിനാവിന്റെ തോരണം
മധുരാഗത്താരാട്ടു മൂളുമ്പോൾ
തളരാതെ ഞാനേകും താളങ്ങൾ
പൂമ്പൈതലേ പാൽത്തെന്നലേ
വാർമൈനതൻ വെൺതൂവലേ
വരൂ നീ വരൂ നീ കിനാക്കാണും
കണ്ണീർക്കൂടോരം
കതിരൊളി കുഞ്ഞു തിങ്കൾ വാവോ
ഒരു മണിത്തെന്നൽപോലെ വാവോ
ഇളനീരിൽ നീരാടി ആടേണം
മഷിതേച്ച കൺപീലി മിന്നേണം
നാത്തുമ്പിൽ നാമങ്ങൾ പൂക്കേണം
നലമോടെ ജന്മങ്ങൾ താണ്ടേണം
എന്നോമലേ പൊന്നാമ്പലേ
ചേലോലുമെൻ ചെന്താമരേ
വരൂ നീ വരൂ നീ എങ്ങോ തേങ്ങും
പാട്ടിൻ കൂടോരം
കതിരൊളി കുഞ്ഞു തിങ്കൾ വാവോ
ഒരു മണിത്തെന്നൽപോലെ വാവോ
കിനിഞ്ഞൊഴുകും കണിയമൃതും
കരൾകവരും കൽക്കണ്ടവും
കണികണ്ടു മാമുണ്ണാനായ് വായോ
കതിരൊളി കുഞ്ഞു തിങ്കൾ വാവോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kathiroli kunju thinkal - M
Additional Info
Year:
1997
ഗാനശാഖ: