തിരുവോണക്കിളിപ്പെണ്ണ്

തിരുവോണക്കിളിപ്പെണ്ണ് കതിരോലപ്പുരകെട്ടി
രണ്ടു കിളിക്കുഞ്ഞുമായി ചെമ്പകത്തിൻ കൊമ്പിലൊരു കൂടും കെട്ടി
ആഹ കൂടും കെട്ടി 
(തിരുവോണ...)

മഞ്ഞുംവേനലും വന്നപ്പോൾ
പിന്നേം ചെമ്പകം പൂത്തപ്പോൾ
കുഞ്ഞിത്തൂവലും വന്നല്ലോ
വിണ്ണിൽ പാറുവാൻ പോയല്ലോ
ഇതുവരെ പഴയകഥാ.
(തിരുവോണ...)

അമ്മൻകുടമേന്തിക്കൊണ്ട് 
ചെന്തമിഴും ചൊല്ലിക്കൊണ്ട്
കണ്ണഴകേ ഒന്നു നിന്നാട്ടേ
നീ മടിച്ചുചുറ്റിയ ചേലത്തുമ്പിൽ
ഒളിച്ചുവച്ചതിതെന്താണ്
താഴമ്പൂവോ തങ്കനിലാത്തളിരോ
(തിരുവോണ...)

പാതിരാപ്പൂവുകൾ വിടരുകയായി
പൂത്തിരുവാതിരയായ്
വാൽക്കണ്ണെഴുതി വാർമതിമലരിൻ
മുടിയിൽ ചൂടി ഞാൻ
(തിരുവോണ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thiruvonakkili pennu

Additional Info

Year: 
1996

അനുബന്ധവർത്തമാനം