പൊന്നാവണിപ്പൂമുത്തേ
പൊന്നാവണിപ്പൂമുത്തേ മിന്നാമിന്നിപ്പൂവേ
മഞ്ഞുമണിയായി തുള്ളിത്തുളുമ്പാൻ
വെള്ളിപ്പളുങ്കായി മിന്നിത്തിളങ്ങാന്‍
കുളിർകാറ്റിന്‍ തേരിലേറി യാത്ര പോകാം
പൊന്നാവണിപ്പൂമുത്തേ മിന്നാമിന്നിപ്പൂവേ
പൊന്നാവണിപ്പൂമുത്തേ....
പൊന്‍ മാനം.....പുലർകിളി ചിലയ്ക്കുന്ന പൊന്‍ മാനം
രാത്തിങ്കൾ കണിത്തിരികൊളുത്തുന്ന വെൺമാനം..
ഒരു കാര്‍ത്തിക താരകം ഇരുള്‍ മായ്ക്കും ദീപമായ്
ഒരു കാണാപ്പൂമരം...തണല്‍ വീശും സ്നേഹമായ്
നീലക്കൂടാരം...മിന്നും മേഘക്കൂടാരം
മേലേ മാനത്തെ പീലിപ്പാലപ്പൂക്കൊമ്പിൽ
ഏതോ മന്ത്രം മൂളും ഗന്ധര്‍വ്വന്മാര്‍
തങ്കത്തൂവൽ കൈയാല്‍ കെട്ടുമ്പോള്‍
(പൊന്നാവണിപ്പൂമുത്തേ...)
മേളിക്കും സായം കാലം കാണാന്‍ വാ...
താളത്തില്‍ ഈണം മൂളി പാടാന്‍ വാ...
ലാളിക്കും വീണയ്ക്കുള്ളില്‍..തേന്‍ തേടും
മോഹിക്കും ഗാനാലാപം കേള്‍ക്കാന്‍ വാ...
എന്നുള്ളില്‍ മൗനം സാന്ദ്രമായ്
എന്നാളും ജന്മം ധന്യമായ്
എന്നുള്ളില്‍ മൗനം സാന്ദ്രമായ്
എന്നാളും ജന്മം ധന്യമായ്
ചെല്ലക്കിന്നാരം ചുണ്ടില്‍ ചിന്നിപ്പെയ്യുമ്പോള്‍
അല്ലിപ്പൂക്കാലം മെയ്യില്‍ മെല്ലെപ്പൂക്കുമ്പോള്‍
നീ നിന്‍ കണ്ണില്‍ കാണും സങ്കല്പങ്ങൾ
ചായം ചാലിച്ചെന്നില്‍ തൂകുമ്പോള്‍...
(പൊന്നാവണിപ്പൂമുത്തേ...)