വിരഹമായ് വിഫലമായ് - F

വിരഹമായ് വിഫലമായ്
യാത്ര ചൊല്ലിപ്പോകും നേരം ദൂരെ
തരളമാം ശ്രുതിയുമായ്
നൊന്തുപാടിയോ നീയിന്നും സന്ധ്യേ
ഒരു ദൂരതാരം നീട്ടും ദീപമോ
ഒരു പക്ഷിപാടും പാട്ടിൻ രാഗമോ
ഇരുൾ വീണുറങ്ങും നോവിൻ വീഥിയിൽ
ഇനിയെന്നുമെന്നും കൂട്ടായ് പോരുവാൻ
വിരഹമായ് വിഫലമായ്
യാത്ര ചൊല്ലിപ്പോകും നേരം ദൂരെ

തിരതല്ലും നൊമ്പരങ്ങൾ 
കരകാണാ സാഗരങ്ങൾ
വാവണഞ്ഞ രാക്കാറ്റിൽ വിങ്ങിനില്‍ക്കവേ
തുഴയില്ലാത്തോണിപോലെ 
തകരുന്നു കൂരിരുട്ടിൽ
താന്തമായ മൗനങ്ങൾ നീറുമോർമ്മകൾ
ശ്യാമയാം യാമമേ മൊഴിമറന്നു പാടുമെൻ
ഗാനവും ഗഗനവും മതിമറന്നു പുൽകിവാ
ലോലമാം തെന്നലിൻ കുഞ്ഞുകൈകളാൽ
(വിരഹമായ്...)

ഇടനെഞ്ചിൽ കാറ്റിടഞ്ഞും
കരൾ നൊന്തും കാൽ തളർന്നും
ആളിനിന്ന തീ പാളും ശോകയാത്രയിൽ
ഒരു ജന്മം പാഴിലാകും വ്യഥയാലെന്നുള്ളിലേതോ
കർമ്മബന്ധശാപങ്ങൾ പെയ്തിറങ്ങവേ
ഏകയായ് നിൽക്കുമെൻ 
ഹൃദയവീണ തേങ്ങിയോ
എന്തിനോ തേടുമെൻ 
കനവിലൊന്നു പുൽകിയോ
മൂടിടും മൗനമേ സാന്ത്വനം തരൂ
(വിരഹമായ്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Virahamai viphalamai - F

Additional Info

Year: 
1996

അനുബന്ധവർത്തമാനം