അഞ്ചു ശരങ്ങളും

അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ, നിൻ
പുഞ്ചിരി സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കി, നിൻ
തേന്മൊഴി സാധകമാക്കി....

(അഞ്ചുശരങ്ങളും...)

പത്തരമാറ്റും പോരാതെ കനകം
നിൻ കവിൾപ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിൻ കാന്തി നേടാൻ ദാഹിച്ചു

(അഞ്ചുശരങ്ങളും...)

നീലിമ തെല്ലും പോരാതെ വാനം
നിൻ മിഴിയിണയിൽ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീർ
നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ

(അഞ്ചുശരങ്ങളും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.88889
Average: 6.9 (9 votes)
Anju sarangalum