ചിരിക്കുടുക്കേ പൊട്ടിച്ചിരിക്കുടുക്കേ
ചിരിക്കുടുക്കേ...ചിരിക്കുടുക്കേ
ഇനിയകലെ കളിപ്പിണക്കം
ചിരിക്കുടുക്കേ പൊട്ടിചിരിക്കുടുക്കേ
ഇനിയകലെ കുട്ടിക്കളിപ്പിണക്കം
ഇതിലേ ഒഴുകി വാ
കുളിരിൻ ചിറകിൽ നീ
കുടുക്കേ...കുടുക്കേ
ചിരിക്കുടുക്കേ പൊട്ടിചിരിക്കുടുക്കേ
ഇനിയകലെ കുട്ടിക്കളിപ്പിണക്കം
ചിരിപ്പൂ തെറ്റിപ്പൂ
എന്തുപറ്റി ഇടപറ്റി
എന്തിട കല്ലിട
എന്തുകല്ല് തിരികല്ല്
പകലൊരു പാതി കഴിഞ്ഞു
വെയിൽ *തികഞ്ഞു
കിളിമരച്ചോട്ടിലൊരുമൺ
കളിവീടു കൂട്ടിനിരുന്നു
അതിനറയിൽ ചെറുകിളികൾ
കൺമണികൾ അതിനുള്ളിൽ
ഒരു കൊലുസ്സിൻ കിലുകിലുക്കം
ആ വഴിയിൽ കളി പറഞ്ഞു
ഏ...ചിരിക്കുടുക്കേ പൊട്ടിചിരിക്കുടുക്കേ
ഇനിയകലെ കുട്ടിക്കളിപ്പിണക്കം
കനവുകൾ കൊണ്ടു വെറുതെ
കളിമണ്ണിനാൽ പലനാൾ
കരളിലെ മോഹമെഴുതി
തിരികൾ തെളിഞ്ഞു ചിലനാൾ
അവ ഉഴിയാം ഒളി പകരാം
കൺമണിയേ ഇതുവഴിയെ
കരിവളയും കണി ഉടുപ്പും
കൺമഷിയും പകരമിതാ
ചിരിക്കുടുക്കേ പൊട്ടിചിരിക്കുടുക്കേ
ഇനിയകലെ കുട്ടിക്കളിപ്പിണക്കം
ഇതിലേ ഒഴുകി വാ
കുളിരിൻ ചിറകിൽ നീ
കുടുക്കേ..കുടുക്കേ
ചിരിക്കുടുക്കേ പൊട്ടിചിരിക്കുടുക്കേ
ഇനിയകലെ കുട്ടിക്കളിപ്പിണക്കം