ഓണമാണ് വീണ്ടുമോണമാണ്

വേണമായുസ്സെന്ന തോന്നലാണു (2)
ദൂരെത്തു നിന്നോടിയെത്തുന്ന മക്കളെ
കാണുമ്പോളുള്ളിൽ വിരുന്നാണു
പേരിനു മാത്രം കിടക്കുന്ന പ്രാണനു
പേരക്കിടാങ്ങൾ മരുന്നാണു
(ഓണമാണ് ... )

കൈവയ്യ കാൽ വഴങ്ങില്ലാ
മെയ്യിൻ പാതി കൂട്ടിനില്ലാ (2)
എന്നാലുമീ പഴങ്കൂടിനുള്ളിൽ
ഓണം വന്നാൽ ഉണർവ്വാണു
അപ്പൂ ... നീ ഇരിക്കുമ്പോൾ കൂടെ
അപ്പൂപ്പനെയും ഇരുത്താമോ
പപ്പടം പാതി പകുത്തു നമ്മുക്ക്
ഉപ്പേരിക്ക് ചിണുങ്ങാമോ
ഉപ്പേരിക്ക് ചിണുങ്ങാമോ
(ഓണമാണ് ... )

പൂവില്ല പൂവിളിയില്ലാ
പുഞ്ചപ്പാടം കൊയ്ത്തുമില്ല
എന്നാലുമീ മലനാട്ടിലെന്നും
ചിങ്ങം വന്നാൽ ചേലാണു
കുഞ്ഞേ ഞാനിരിക്കുമ്പോൾ വന്ന്
പഞ്ഞിത്താടി പിടിക്കാമോ
അച്ഛനെ പണ്ട് നടത്തിയ പോലെ
പിച്ചനടത്താം പോരാമോ
പിച്ചനടത്താം പോരാമോ
(ഓണമാണ് ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onamaanu veendumonamaanu

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം