ജപമായ് വേദസാധകമായ് - F

ഹരിശ്രീഗണപതയേ നമഃ
അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമ:

ജപമായ് വേദസാധകമായ് 
നാവിലുണര്‍ന്നൊരു മന്ത്രം
തമസ്സില്‍ സൂര്യചന്ദനമായ് 
മനസ്സു തലോടിയ മന്ത്രം
ധ്യാനവിമൂകം നിന്നൊരു നെഞ്ചില്‍ 
സാന്ദ്രമാം ശുഭമന്ത്രം
ഗുരുകാരുണ്യ കടാക്ഷപുണ്യം 
പൂമ്പൊടി ചൂടിയ മന്ത്രം
(ജപമായ്...)

നാദമായ് ദീപമായ് 
നറുതിരിനാളമായ് ജീവനില്‍ 
തെളിയുമിതന്യൂനമായ് നിന്നിലെന്നും
ഹര്‍ഷമായ് വര്‍ഷമായ് 
ഉയിര്‍തരുമന്നമായ് നിന്നിലൂടൊഴുകിയ 
വേദാന്തസാഗരതീര്‍ത്ഥം
പ്രാണന്റെ പുകയേറ്റ പനയോലയില്‍
ബോധാഗ്നി പടരുന്ന ലിപിയാവൂ നീ
സസഗഗനിനിസസ പപനിനിമമപപ
ഗമപനിസ ഗമപനിസ ഗമപനിസ
(ജപമായ്...)

ധര്‍മ്മമായ് മര്‍മ്മമായ് 
കലിയുഗകര്‍മ്മമായ് നിര്‍മലം 
നിറയുമിതാനന്ദമായ് നിന്നിലെന്നും
ശാന്തമായ് സൗമ്യമായ് 
ജപലയസാരമായ് സാക്ഷിയായ് 
കതിരിടുമോംകാര ഭാസുരഭാവം
നവ്യേതു കളഭാ‍ഗ്ര നവരാത്രിയില്‍
നീഹാര നക്ഷത്ര കലയാവൂ നീ
സസഗഗരിരിസസ പപനിനിമമപപ
ഗമപനിസ ഗമപനിസ ഗമപനിസ
(ജപമായ്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Japamai vedasadakamai - F

Additional Info

Year: 
1995

അനുബന്ധവർത്തമാനം