മിഴിനനവൊരുനാൾ

താങ്ങില്ലാത്തൊരു വിണ്ണിനു താഴെ
തണലിനു തേടുവതാരാരോ
താഴിട്ടടച്ച മോഹ കവാടം
തനിയെ തുറക്കുമാരാരോ
ലാമിൽ പിണഞ്ഞൊരലിഫിനെ മാറ്റി
ലാഭം പടുത്ത് മുന്നേറ്
ലാ ഹൌല ലേഹ്യമേറെ നുണഞ്ഞ്
ദാഹം ശമിച്ച് നീങ്ങീട്

മിഴിനനവൊരുനാൾ തീരുമോ
ഇനിയിവളരികിൽ ചേരുമോ
കനവുകളേ നീ അകലുന്നുവോ
കതിരുകളെല്ലാം പൊഴിയുന്നുവോ
തോന്നലുകൾ ഉള്ളിൽ നിറഞ്ഞു
തോണികളിരുദിശകൾ തിരഞ്ഞു
പതിയെ തനിയെ തുഴയും തോണി
പകലെ അകലെ മറയുന്നു നീ

നിറവാനം മേലേ നീ‍യില്ലാതിനി വേറെ
കനവുകളേഴുതാനരിനീയിവിടെ
ചിരികാലം ദൂരെ ചിരകാലമിതാരേ
തിരയാതലയും ഇതുവഴി തനിയേ
രാപ്പകലെന്റെ കിനാവിൽ നീ മായാരൂപം
രാമഴപോൽ മിഴി നനവേകി രാവിൻ യാമം
തീരുകയോ തിരഞ്ഞലയുകയോ
തിരയുതിരം തീരമിതിലേ
(മിഴിനനവൊരുനാൾ ... )

നേരം തേടിയലഞ്ഞാൽ മണ്ണിൽ
തീരെ വേണ്ട സുജൂദ്
നേരം ഏതിലുമീയുലകത്തിൽ
നീ ഇലാഹ് വുജൂദ് (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhinanavorunal

Additional Info

Year: 
2020

അനുബന്ധവർത്തമാനം